Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിലെ ഗുഡ്‌സ്...

കണ്ണൂരിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ കൊലപാതകം : ഭാര്യയുമായുള്ള സൗഹൃദം തകർന്നതിനാലെന്ന് എഫ്‌ഐആർ

കണ്ണൂർ : കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയ തോക്ക് സമീപത്തെ പുഴയിൽ പ്രതി ഉപേക്ഷിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്‌. രാധാകൃഷ്ണന്റെ പുതുതായി പണിയുന്ന വീട്ടിൽവെച്ചായിരുന്നു സംഭവം.വീട് പണിയുടെ നിർമാണം ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു.രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. രക്തത്തിൽ കുളിച്ചു കിടന്ന രാധാകൃഷ്ണനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്തോഷ്  ഇതിന് മുൻപും രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നിലവിൽ വൈദ്യൂതി പ്രതിസന്ധിയില്ല – മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും പവർ എക്സ്ചേഞ്ച്...

ഷാബാ ഷെരീഫ് വധം : ഒന്നാം പ്രതിക്ക് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം : മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും ജയിൽശിക്ഷ. 245000 രൂപ പിഴയും അടയ്‌ക്കണം.രണ്ടാം...
- Advertisment -

Most Popular

- Advertisement -