Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റകൃത്യം ചെയ്തശേഷം...

കുറ്റകൃത്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞയിടം പോലീസിനോട് പറഞ്ഞെന്ന് ആരോപിച്ച് മർദ്ദനം : സംഘത്തിലെ 3 പേർ അറസ്റ്റിൽ

പത്തനംതിട്ട :  കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ്  പിടികൂടി.  സംഘത്തിലെ  അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നൻ (35), ഏഴാം പ്രതി
ലിൻസൻ ലാലൻ (25) എന്നിവരാണ് പോലീസിന്റെ തെരച്ചിലിൽ  പിടിയിലായത്.

കല്ലുപ്പാറ  ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)നാണ് സംഘത്തിന്റെ മർദ്ദനമേറ്റത്. കുന്നന്താനം സ്വദേശികളായ അനന്തു വിനയൻ, പ്രവീൺ, പ്രണവ്, ഉണ്ണിക്കുട്ടൻ, അനന്തു ബിനു, ലിൻസൻ മറ്റു കണ്ടാൽ അറിയാവുന്ന മറ്റൊരാളും ചേർന്ന്  ഇന്നലെ വൈകുന്നേരം എൽവിൻ്റെ വീടിൻ്റെ സമീപം വച്ചാണ് ദേഹോപദ്രവം ഏൽപ്പിച്ചത്.

കഴിഞ്ഞദിവസം എൽവിനെയും  സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ വീടിന് സമീപത്തുനിന്നും കീഴ്വായ്‌പ്പൂർ പോലീസ് പിടികൂടുകയും, കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്ക് മർദ്ദനമേറ്റത്. എൽവിൻ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്.

പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ...

നടിയെ ആക്രമിച്ച കേസ് : സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം.ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ നൽകിയ നിയമോപദേശത്തിലാണ് ജഡ്ജിക്കെതിരെ പരാമർശമുള്ളത്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ...
- Advertisment -

Most Popular

- Advertisement -