Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ...

ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പിടിച്ചു:  വൻ ദുരന്തം ഒഴിവായി

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്നിബാധ ഒഴിവാക്കി

മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 12.10 നാണ് അപകടം നടന്നത്. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി

ദേശീയ പാതാ വികസനത്തിനുള്ള നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം...

പ്രതിഷേധ ദിനം ആചരിച്ചു

ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ്...
- Advertisment -

Most Popular

- Advertisement -