Wednesday, October 7, 2026
No menu items!

subscribe-youtube-channel

Homemavelikkraആറ് വയസുകാരന്‍...

ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ  ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6) ആണ് മരിച്ചത്.

ശ്യാമയുടെ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയില്‍ സ്വിച്ചില്‍ നിന്ന് പോകുന്ന എര്‍ത്ത് വറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം. എല്‍ഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -