Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഭാര്യയെ ഭര്‍ത്താവ്...

ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു : പിന്നാലെ ഭർത്താവും കിണറ്റിൽ ചാടി

കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു.  കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് തള്ളിയിട്ടത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി.

ഇതോടെ രണ്ടുപേരും കിണറ്റിനുള്ളി അകപ്പെട്ടു. കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഇരുവരെയും രക്ഷപ്പെടുത്തി.

രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചെത്തിയശേഷം  ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു .മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ...

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ്...
- Advertisment -

Most Popular

- Advertisement -