Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെ കെ...

കെ കെ റോഡിൽ  കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു : 10 പേർക്ക് പരിക്ക്

കോട്ടയം : പാലാ –  ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് 2.30 യോടെ ആണ് അപകടം ഉണ്ടായത്.

കോട്ടയത്ത്‌ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ്  (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന്

തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന് നടത്തും. ക്ഷേത്ര തന്ത്രി  കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി ജ്യോതിശ്രീ...

പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക്

ന്യൂഡൽഹി : ആഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസമാണ് പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനം. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി അദ്ദേഹം...
- Advertisment -

Most Popular

- Advertisement -