Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ഗ്യാസ്...

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാവിലെ അഞ്ചുമണിക്കാണ് സംഭവം.വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് .ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.പരുക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി പയനീർ സെൽവത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.

സംഭവത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.ടാങ്കറിലേക്ക് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു.നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം : തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാർണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം അനുവദിച്ച് മന്ത്രിസഭായോഗം.14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണന കൂടി നൽകിയുമാണ് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. 2009...

പരുമല പള്ളിപ്പെരുന്നാൾ 26 ന് കൊടിയേറും

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ...
- Advertisment -

Most Popular

- Advertisement -