Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരി വിമാനത്താവളം...

നെടുമ്പാശേരി വിമാനത്താവളം വഴി  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ്  കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്.

തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുളസിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അധികൃതര്‍ കണ്ടെടുത്തത്.

ബാങ്കോക്കില്‍നിന്ന് തായ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയിലെത്തിയത്.  വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം – ജില്ല കളക്ടർ

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉടമസ്തതയിലുള്ള വസ്തുവിൽ നിൽക്കുന്ന അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ വിവധ വകുപ്പുകളുടെ  മേധാവി‌മാരെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത...

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമ്പ്രം : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആൻ്റോ ആൻ്റണി എം...
- Advertisment -

Most Popular

- Advertisement -