Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅബദ്ധത്തിൽ അതിർത്തി...

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ന്യൂഡൽഹി : നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കവേ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം.182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയായിരുന്നു സംഭവം.

അതിർത്തിയിൽ കർഷകരെ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പി.കെ സിങ്ങ് പിടിയിലായത്. അതിർത്തിവേലി കടന്ന് തണലരികിൽ കർഷകർക്കൊപ്പം വിശ്രമിക്കാൻ നടന്നപ്പോഴാണ് പാകിസ്താൻ പട്ടാളം പിടികൂടിയത്. സിങ്ങ് യൂണിഫോമിലായിരുന്നു.കസ്റ്റഡിയിലെടുത്ത ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ സൈനികർ ഫ്ലാ​ഗ് മീറ്റിം​ഗ് നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്. ഇതിന് ശേഷം...

പ്രസവത്തിന് പിന്നാലെ പനിബാധിച്ച് യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി ചികിത്സാപിഴവ് മൂലം മരിച്ചെന്ന് ആരോപണം .കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്.കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി...
- Advertisment -

Most Popular

- Advertisement -