Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് കേസ്...

കഞ്ചാവ് കേസ് : പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ആലപ്പുഴ : യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെട്ട കഞ്ചാവ് കേസിൽ 7 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെ നിയമനടപടിയിൽ നിന്നും ഒഴിവാക്കി എക്‌സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആകെ 9 പ്രതികൾ ഉണ്ടായിരുന്ന കേസിലെ 9–ാം പ്രതിയായിരുന്നു കനിവ്.

തകഴി പാലത്തിന് താഴെ നിന്നാണ് എംഎൽഎയുടെ മകനെയും സംഘത്തേയും എക്സൈസ് സംഘം പിടികൂടുന്നത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.എന്നാൽ പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും ഇവർ കഞ്ചാവ് വലിച്ചതിന് സാക്ഷികൾ ഇല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസ് പറയുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ  നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ  എന്നീ വിഭാഗങ്ങളിലെ...

മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും...
- Advertisment -

Most Popular

- Advertisement -