Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിദേശ മദ്യം...

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ.

ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത് വച്ചാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.  സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ചു നല്കുകയായിരുന്നു പതിവ് . പ്രതിയുടെ പക്കൽ നിന്നും 5 Ltr വിദേശമദ്യവും 17,7040/- രൂപയും കണ്ടെടുത്തു.

അനധികൃത മദ്യവില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രദീപ് പിടിയിലായത്.

ചങ്ങനാശ്ശേരി ഡിവൈഎസ് പി  എ കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ്   പ്രതിയെ  പിടികൂടിയത്. കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം

ചങ്ങനാശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃ സംഗമം സംസ്ഥാന സെക്രട്ടറി വർഗ്ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. അധ്യാപകരേയും ജീവനക്കാരെയും  വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെ ശക്തമായി പോരാടാൻ ജീവനക്കാർ...

Kerala Lotteries Results : 08-07-2025 Sthree Sakthi SS-475

1st Prize Rs.1,00,00,000/- ST 179140 (KOTTAYAM) Consolation Prize Rs.5,000/- SN 179140 SO 179140 SP 179140 SR 179140 SS 179140 SU 179140 SV 179140 SW 179140 SX 179140...
- Advertisment -

Most Popular

- Advertisement -