Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ പണിമുടക്കിന്...

ദേശീയ പണിമുടക്കിന് യുഡിഎഫ് പിന്തുണ – എം.എം. ഹസ്സൻ

തിരുവനന്തപുരം : മേയ് 20 ന് ഐ എൻ ടി യു സി ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണന്നും പണിമുടക്കു ദിവസം യുഡിഎഫ് കരിദിനമായി ആചരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ അറിയിച്ചു.

ഐഎൻടിയുസിയുടെ 78-ാമത് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം തലസ്ഥാനത്ത് കനകക്കുനന്നിൽ സംഘടനയുടെ കേരളത്തിലെ സ്ഥാപക നേതാവ് ലീഡർ കെ. കരുണാകരൻ സ്ക്വയറിൽ സ്ഥാപകദിന ജ്വാല തെളിയിച്ച് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ്...

വൈക്കത്ത്‌ വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരി വെന്തുമരിച്ചു

കോട്ടയം : വീടിന് തീപിടിച്ച് വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരി വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ്...
- Advertisment -

Most Popular

- Advertisement -