Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഅപകീർത്തി കേസ്...

അപകീർത്തി കേസ് : ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം

തിരുവനന്തപുരം : അപകീർത്തി കേസിൽ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്ന് ഷാജനെ അറസ്റ്റു ചെയ്തത്. ഷര്‍ട്ടിടാന്‍പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും ഷാജൻ സ്കറിയ പറഞ്ഞു. രാത്രി 11.45 ഓടെ വഞ്ചിയൂരിലെ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ ഷാജന്‍ സ്‌കറിയക്ക്‌ ഉപാധികളോടെ ജാമ്യം ലഭിച്ചു.

2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ നടപടി. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ അപമാനിച്ചെന്നും യുഎഇയില്‍ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി പരാതിയിൽ പറയുന്നു.  ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നാളെ (3) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ പി റോഡില്‍ പത്താംകുറ്റി ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട്...

കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനം വികസന കോർപറേഷ (കെ.എഫ്.ഡി.സി.)ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ...
- Advertisment -

Most Popular

- Advertisement -