Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ : ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ഇന്നു രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെയുള്ള 10 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്. ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹിലാണ് മസൂദിന്റെ കുടുംബം താമസിച്ചത്. അതേസമയം, മസൂദ് അസ്ഹര്‍ എവിടെയാണെന്നതില്‍ ഇതുവരെയും വിവരങ്ങളില്ല.

പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകലിൽ നടന്ന ആക്രണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം. മുറിദ്കെ, ബഹവൽപൂർ, , ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണത്തിന് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർആറ് ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈ കിറ്റിൽ 15 ഇനങ്ങളാണുണ്ടാകുക. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു...

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം  നാളെ (മാര്‍ച്ച് 28) നിലവില്‍ വരും. അന്നുമുതല്‍ തന്നെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍...
- Advertisment -

Most Popular

- Advertisement -