Saturday, May 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആഗോള കത്തോലിക്കാസഭയുടെ...

ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവന് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: ആഗോള കത്തോലിക്കാസഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ലൂയി പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇ-മെയിൽ സന്ദേശത്തിലൂടെയാണ് പരിശുദ്ധ ബാവാ ആശംസ അറിയിച്ചത്. കത്തോലിക്കാസഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും, പ്രാർത്ഥനാപൂർവ്വമായ ആശംസകളും രേഖപ്പെടുത്തുന്നതായി കത്തിൽ പറയുന്നു. കത്തിന്റെ പൂർണരൂപം ചുവടെ

സഭയും, ലോകവും നിർണായകമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സുപ്രധാനഘട്ടത്തിൽ അജപാലന ദൗത്യം ഏറ്റെടുക്കുന്ന അങ്ങയെ ദൈവം ജ്ഞാനം, കൃപ എന്നിവയാൽ ശക്തിപ്പെടുത്തട്ടെ എന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.  ക്രിസ്തുവിന്റെ സഭകൾക്കിടയിലുള്ള സമാധാനവും, ഐക്യബോധവും അങ്ങയുടെ നേതൃത്വത്തിലൂടെ കൂടുതൽ  ശക്തിപ്പെടുമെന്ന്  പ്രത്യാശിക്കുന്നു.

കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ പതിറ്റാണ്ടുകളായി തുടർന്നുവരുന്ന എക്യുമെനിക്കൽ ചർച്ചകളും, പരസ്പര സഹകരണങ്ങളും പുതിയ തലത്തിലേക്ക് വളരാൻ ഈ കാലഘട്ടം ഇടയാക്കട്ടെയെന്നും പരിശുദ്ധ കാതോലിക്കാബാവാ ആശംസിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയും 'ജാന്‍മഹല്‍ വീഡിയോ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ ഇന്റർസർവീസസ്...
- Advertisment -

Most Popular

- Advertisement -