Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരിച്ചടി നൽകി...

തിരിച്ചടി നൽകി ഇന്ത്യ : പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ആക്രമിച്ചു

ന്യൂഡൽഹി : അതിർത്തിയിലെ പാക് പ്രകോപനത്തിനു തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ 3 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് ഉച്ചയ്‌ക്ക് 12:00 വരെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡിഷനൽ ‍ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു . നിലവിലെ സാഹചര്യം വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവിഹിതബന്ധം ആരോപിച്ച് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

പത്തനംതിട്ട : അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം...

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന്...
- Advertisment -

Most Popular

- Advertisement -