Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaതട്ടിപ്പ് കേസിൽ...

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.

ആറമുള: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44) യെ ആണ്  ആറന്മുള പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്. 2013 ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരവേയാണ്  എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി എന്നും രേഖ  എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച്  തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ,  പോലീസ് സ്റ്റേഷനുകളിലായി  കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.

2 വർഷമായി എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ച ശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു  രണ്ടരക്കോടിയോളം രൂപ  ആളുകളിൽ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ്  ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അജയൻ, എ എസ് ഐ റസീന,മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ്  ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്നും പിടികൂടിയത്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ വൃദ്ധ സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു ; ഒരാൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന വൃദ്ധ സഹോദരിമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ഒരാൾ മരിച്ചു മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച്...

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ  പരാതിയില്‍ യുട്യൂബ് ചാനലിന് എതിരേ കേസ്

തിരുവനന്തപുരം : പണം തട്ടാനും വ്യാജവാര്‍ത്തകള്‍ നല്‍കി വിശ്വാസികള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ്  ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പരാതിയില്‍ യുട്യൂബ് ചാനലിനും ഉടമയ്ക്കും ജീവനക്കാരനുമെതിരേ കേസ്.  ഐടുഐ ന്യൂസ്, ഉടമ സുനില്‍ മാത്യു,...
- Advertisment -

Most Popular

- Advertisement -