Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ 48...

കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 2 ഓപ്പറേഷനുകളിലായി 6 കൊടും ഭീകരരെ ഭീകരരെ വധിച്ചു. സേനകളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഷോപ്പിയാൻ, ത്രാൽ,കേലാർ മേഖലകളിലാണ് ഓപ്പറേഷനുകൾ നടന്നത് .

കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടായ് രാജ്യത്ത് നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നെന്നും സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്നു കൊണ്ട് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു . കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്ന് കശ്മീർ പൊലീസ് ഐജി വി.കെ.ബിർഡി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഒരു മണിക്കൂര്‍ വർദ്ധിപ്പിക്കാൻ  തീരുമാനം

ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍...

മാവോവാദി നേതാവ് മദ്വി ഹിദ്മയെ വധിച്ചു : കൊല്ലപ്പെട്ടത് 50 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന നേതാവ്

ഹൈദരാബാദ് : മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാ സേന വധിച്ചു. സർക്കാർ 50 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന നേതാവാണ് .ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വധിച്ചത്....
- Advertisment -

Most Popular

- Advertisement -