Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ കാണാതായ...

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

40-ാമത് ഭാഗവത സത്രം: പൊതുയോഗം സംഘടിപ്പിച്ചു

തിരുവല്ല: 40-ാമത് ശ്രീമദ് ഭാഗവത മഹാ സത്രത്തിൻ്റെ പൊതുയോഗം കൂടി.  കാവുംഭാഗം എറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ സത്രത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നാരായണീയ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ...

പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം

ഇരവിപേരൂർ :  വൈ.എം.സിഎ തിരുവല്ല സബ് - റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, വിദ്യാർഥികൾക്ക് ബോധവൽക്കരണം...
- Advertisment -

Most Popular

- Advertisement -