Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ രണ്ട്...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു .ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടിയിലായത് .ഇവരിൽ നിന്നും രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയും ഒരു ആധാർ കാർഡും കണ്ടെടുത്തു.ഷോപ്പിയാനിൽ ഈ മാസം നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡറുൾപ്പെടെ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വചനധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം: ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല: ധ്യാനം ഉള്ളിൽ പ്രകാശം പരത്തുന്നതിനും വ്യക്തികളുടെ രൂപാന്തരത്തിനും പ്രയോജനപ്പെടണമെന്ന് ബിഷപ്പ് തോമസ് സാമുവൽ ഉദ്ബോധിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ബക്രീദിന് രണ്ട് ദിവസം അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ...
- Advertisment -

Most Popular

- Advertisement -