Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅതിഥി തൊഴിലാളികളെ...

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയ 5 പേർ അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർച്ച ചെയ്ത 5 പ്രതികള്‍ പിടിയിൽ.പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പിടിയിലായത് .അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 37,000 രൂപ തട്ടിയെടുക്കുകയായിരുന്നു . ഇന്നലെ വൈകിട്ടാണ് സംഭവം. സംഘത്തിലെ റിൻഷാദ് ലഹരി കച്ചവടം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആണ് എന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ആത്മനിർഭർ ഭാരത്’ യാഥാർഥ്യമായി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധ- വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു....

ആഗോള അയ്യപ്പസംഗമം വലിയ അബദ്ധമായി : സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധമായെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഈ...
- Advertisment -

Most Popular

- Advertisement -