Monday, October 12, 2026
No menu items!

subscribe-youtube-channel

HomeAgricultureപശുക്കൾക്ക് ഇൻഷുറൻസ്...

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരുന്നു.

മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളവുമായുള്ളത് ആജീവനാന്ത ബന്ധം : ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : കാലാവധി പൂർത്തിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. സംസ്ഥാനവുമായി ബന്ധം തുടരുമെന്നും എല്ലാവരെയും എന്നും ഓർക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു...

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട ; മഴക്കാലമായതോടെ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണശുചിത്വം പാലിക്കുന്നതിലൂടെ ജലജന്യരോഗങ്ങള്‍ തടയാം. മഴക്കാലത്ത്...
- Advertisment -

Most Popular

- Advertisement -