Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മുല്ലയ്ക്കൽ...

ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീ പിടിച്ചു: രണ്ട് വീടുകൾ കത്തി നശിച്ചു

ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിന് സമീപത്തെ ബ്രാഹ്മണ സമൂഹ മഠത്തിൽ  തീപിടുത്തം. രണ്ട് വീടുകൾ കത്തി നശിച്ചു.  ബ്രാഹ്മണ സമൂഹമഠത്തിലുള്ള ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്. അടുത്തടുത്തായി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നും അഗ്നി രക്ഷാ സേനാ യൂണിറ്റ് എത്തി തീ അണയ്ക്കുന്ന ശ്രമം നടക്കുകയാണ്. തീപിടുത്ത സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃത സ്വത്ത് സമ്പാദന കേസ് : എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല .അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി...

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...
- Advertisment -

Most Popular

- Advertisement -