Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസഭയെ സമാധാനത്തോടെ...

സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് കഴിയും:  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല :  പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ യ്ക്ക് കഴിയുമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാകാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് യാക്കോബായ സഭ നിര ണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. ഗീവർഗീസ് മാർ കൂറി ലോസ് അധ്യക്ഷത വഹിച്ചു. ആന്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണവും മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് ഡോ. തോ മസ് മാർ കൂറിലോസ് എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി.

മാത്യു ടി തോമസ് എം എൽഎ, യൂഹാനോൻ മാർ മിലി ത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാ ക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോ സ്, യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ട ച്ചിറ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, എസ്എൻഡിപി തിരുവല്ല യൂണിയൻ അഡ്മിനി സ്ട്രേറ്റർ സന്തോഷ് ശാന്തി, ചലച്ചിത്ര സംവിധായകരായ ബ്ലെസി, ബാബു തിരുവല്ല, ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, ഫാ. റജി മാത്യൂ, ഫാ. മാത്യൂസ് കാവുങ്കൽ, ലാബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 23/05/2024 Karunya Plus KN 523

1st Prize Rs.8,000,000/- PT 549427 (THRISSUR) Consolation Prize Rs.8,000/- PN 549427 PO 549427 PP 549427 PR 549427 PS 549427 PU 549427 PV 549427 PW 549427 PX 549427...

കർഷകർക്ക് കാർഷിക ഉത്പന്ന വിപണനത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈൻ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ58 വാർഷിക...
- Advertisment -

Most Popular

- Advertisement -