Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം:...

ശബരിമല തീര്‍ഥാടനം: മിൽമയിൽ നിന്ന്  നെയ്യ് വാങ്ങാൻ  ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം ഉറപ്പാക്കാനാണ് മിൽമയിൽനിന്ന് നെയ്യ് വാങ്ങുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എസ്. അജികുമാറും പറഞ്ഞു.

കുറഞ്ഞവിലയ്ക്ക് കരാർ നൽകുന്ന സ്ഥാപനത്തിൽനിന്നാണ് നെയ്യ് വാങ്ങിയിരുന്നത്. വിലയിൽ ഓരോ വർഷവും ഏറ്റക്കുറച്ചിലുണ്ടാകും. ടെൻഡറാകുമ്പോൾ കുറഞ്ഞ വിലമാത്രമാണ് മാനദണ്ഡം. നിരക്കിൽ അന്തിമധാരണയായിട്ടില്ല. അപ്പം, അരവണ എന്നിവയ്ക്കായി 40 ലക്ഷം കിലോ ശർക്കരയാണ് വാങ്ങുന്നത്. അരവണ വിതരണത്തിന് രണ്ടുകോടിയോളം കാൻ വാങ്ങാനും ധാരണയായി. സന്നിധാനത്ത് അരവണ പ്ലാന്റിന്റെ ശേഷികൂട്ടി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...

അടൂരിലും തിരുവല്ലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 4 പേർ പോലീസ് പിടിയിൽ

പത്തനംതിട്ട:  ഡാൻസാഫ് ടീമും പോലീസും ചേർന്ന്  നടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ  നാലുപേരെ അറസ്റ്റ് ചെയ്തു. അടൂർ, തിരുവല്ല പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നായി ഇന്നലെ നാലുപേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ...
- Advertisment -

Most Popular

- Advertisement -