Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKasargodമഞ്ചേശ്വരത്ത് മകൻ...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

കാസർകോട് : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു.വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്.കെട്ടിട നിർമ്മാണ തൊഴിലാളിണ് മെൽവിൻ.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഉറങ്ങിക്കിടന്ന ​ഹിൽഡയുടെ ദേഹത്ത് മകൻ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇവരുടെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തി.ഗുരുതര പരുക്കുകളോടെ ലോലിറ്റ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതി മെൽവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വയ്‌ക്കുന്ന കാര്യം ഇല്ലെന്ന്   മുഖ്യമന്ത്രി വി.ഡി സതീശന്‍. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോേട്ടീസിന് മറുപടി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് ബുക്കിംഗ് 17 ന് ആരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് ബുക്കിംഗ് 17 ന് രാവിലെ 10 മണി മുതൽ ക്ഷേത്രത്തിന്റെ വടക്കേനട കൗണ്ടറിൽ  ആരംഭിക്കും. ലഭ്യമായ ഓണവില്ലുകൾക്ക് മാത്രമേ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അനന്തശയനം വില്ലുകൾ മാത്രമാണ് വിതരണത്തിന് തയാറായിട്ടുളളത്. ഒരു...
- Advertisment -

Most Popular

- Advertisement -