Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, ശാഖകളിലുമായി  13 ദിവസമായി നടന്ന ധ്യാനയോഗത്തിന് ശേഷം ഇന്നലെ വൈകിട്ട് വിവിധ ശാഖകളിൽ നിന്നെത്തിയ പദയാത്രീകരെ സഭാ നേതൃത്വം സ്വീകരിച്ചു.

സഭാ പ്രസിഡൻ്റ്  വൈ സദാശിവന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനയും തുടർന്ന്  ഗുരുകുലശ്രേഷ്ഠൻ മാരുടെ ആത്മീയ പ്രഭാഷണങ്ങളും നടത്തി. സഭാ പ്രസിഡൻ്റ്  വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ  എം.ഭാസ്‌ക്കരൻ എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തി. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. സീത്കുമാർ, റ്റി.കെ. അനീഷ് , ഖജാൻജി ആർ.ആർ. വിശ്വകുമാർ, ജോയിൻ്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ ഉപവാസ ധ്യാനയോഗത്തിന് നേതൃത്വം നല്കി.

ഇന്ന് പുലർച്ചെ 5.30 ന് വിശുദ്ധ കുടിലിൽ സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട്...

Kerala Lotteries Results : 28-10-2025 Sthree Sakthi SS-491

1st Prize Rs.1,00,00,000/- SU 295782 (VADAKARA) Consolation Prize Rs.5,000/- SN 295782 SO 295782 SP 295782 SR 295782 SS 295782 ST 295782 SV 295782 SW 295782 SX 295782...
- Advertisment -

Most Popular

- Advertisement -