Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiയെമൻ പൗരനെ...

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും.ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം ഇതോടെ അടഞ്ഞു. ഇനിയുള്ള ഏകമാർഗം ദയാ ധനം കൈപ്പറ്റി തലാലിന്റെ കുടുംബം മാപ്പു നൽകുക എന്നത് മാത്രമാണെന്നും അതിനുള്ള ശ്രമം തുടരുകയാണെന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേൽ ജെറോം അറിയിച്ചു.

2017 ജൂലായിൽ യെമൻ പൗരനായ തലാൽ അബു മഹ്ദിയെ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മേലെയുള്ള ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്വന്റി20 ലോകകപ്പ് : മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ആവശ്യം തള്ളി ഐസിസി

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ഇന്ത്യയിൽ നിശ്ചയിച്ച തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.ചൊവ്വാഴ്ച...

മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 -ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി...
- Advertisment -

Most Popular

- Advertisement -