Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ പൗലോസ്...

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ പ്രാർത്ഥനയിലൂടെ ഊർജ്ജം കണ്ടെത്തിയ യോഗിവര്യൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു.

പ്രാർത്ഥനാനിർഭരമായ ജീവിതവും, അശരണരോടുള്ള കരുതലും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ‍ഡോ. ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. വിവിധ ഭദ്രാസന മെത്രാപ്പോലീത്താമാരും, വൈദീകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച കേസ് ഒതുക്കാൻ 20 ലക്ഷം രൂപ വരെ വാ​ഗ്ദാനം ചെയതെന്ന് ആരോപണം

തൃശ്ശൂർ : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി സുജിത് .ആദ്യം 10...

ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് : കേസ് എൻഐഎ കോടതിയിലേക്ക്

ബിലാസ്പൂർ : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻ‌സ് കോടതി.അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി .കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക്...
- Advertisment -

Most Popular

- Advertisement -