Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം പുതിയകാവ്...

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്.

സ്കൂളിൽ പുതിയതായി  പണിയുന്ന  കെട്ടിടത്തിന്റെ  ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. 

കമ്പ്യൂട്ടർ ലാബിലും ഓഫീസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളും ക്യാമറയും മറ്റു വിലപിടിച്ച വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, ഇത് മൂന്നാം തവണയാണ് സ്കൂളിൽ  മോഷണശ്രമം  ഉണ്ടായതെന്നും  പ്രധാന അധ്യാപിക  ബിന്ദു കൃഷ്ണ പറഞ്ഞു.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്കൂൾ അധികൃതർ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരും പാലക്കാട്ടും ഭൂചലനം അനുഭവപ്പെട്ടു

തൃശ്ശൂർ : തൃശൂരും പാലക്കാട്ടും വിവിധ ഇടങ്ങളിൽ ഭൂചലനം ഉണ്ടായി .ഇന്നുരാവിലെ 8.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിലും പാലക്കാട് തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി തുടങ്ങിയ പടിഞ്ഞാറൻ മേഖലയിലുമാണ്...

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -