Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews‘ജാനകി വി....

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ 17-ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം : സെൻസർ ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷം ‘ജെ.എസ്.കെ’ സുരേഷ് ഗോപി  ചിത്രം ജൂലൈ  17-ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സംവിധായകൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദർശനത്തിന് എത്തുന്നത്.

സിനിമയ്‌ക്ക് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇടവേളയ്‌ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് ‘ജാനകി’ എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

മ്യൂട്ട് ചെയ്ത ഭാഗങ്ങൾ സിനിമയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടാലെ പറയാനാകൂവെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം വഴിയുള്ള 3 ട്രെയിനുകൾ 2 ദിവസം ആലപ്പുഴ വഴി സർവീസ് നടത്തുക

പാലക്കാട്: കോട്ടയം വഴിയുള്ള തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347), തിരുവനന്തപുരം– മധുരൈ ജംക്‌ഷൻ അമൃത എക്സ്പ്രസ് (16343), തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) എന്നീ...

വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍...
- Advertisment -

Most Popular

- Advertisement -