Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആടി...

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 17-ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആനികളഭത്തോടനുബ ന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 17-ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്.

ഈ ദിവസം  ഭക്തജനങ്ങൾക്ക് പുലർച്ചെ  നിർമ്മാല്യദർശനം കഴിഞ്ഞ്
രാവിലെ 06.30 മണി മുതൽ 07.00 മണി വരെയും ശേഷം  10.00
മണി മുതൽ 11.00 മണി വരെ മാത്രമേ ദർശനം ഉണ്ടായിരിക്കുകയുളളൂ.

വൈകിട്ട്  4.30  മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 08.30 മണിയോടു
കൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കുന്നതാണ്.അത്താഴ
ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല. കലശദർശന സമയം രാവിലെ 8 മണി മുതൽ 9 മണിവരെയുമാണ്.

അഭിഷേകം ചെയ്യ്ത  തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക്
ക്ഷേത്രത്തിന്റെ നാലുനടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാ
വുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈ റാലിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം

ചെന്നൈ : കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും. സംസ്ഥാന ചീഫ്...

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദ് ബോയ്‌സ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി, എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്കായി ജൂണ്‍ 13-ന് രാവിലെ 11.30-ന് അഭിമുഖം നടത്തുന്നു. യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍...
- Advertisment -

Most Popular

- Advertisement -