Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യൻ ഫുട്ബോൾ...

ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ  മന്ത്രി  ഒ ആർ കേളു  ആദരിച്ചു

തിരുവനന്തപുരം: അണ്ടർ 17 ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോന എസിനെ പട്ടികജാതി വികസന വകുപ്പ് മന്ത്രി  ഒ ആർ കേളു  ആദരിച്ചു.

തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് എം ആർ എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സോന. സ്പോർട്സ് എം ആർ എസിൽ നിന്ന് ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ് സോന.

അഞ്ചാം ക്ലാസ് മുതൽ വെള്ളായണിയിൽ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണിൽ മലയുടെ വടക്കേതിൽ സോമൻ -വിനീത ദമ്പതികളുടെ മകളാണ്.  സൈനു സഹോദരനാണ്.

ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം  കാഴ്ചവെക്കാൻ സോനയ്ക്ക് ആകട്ടെയെന്ന് മന്ത്രി  ആശംസിച്ചു.  പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, അഡീഷണൽ ഡയറക്ടർ വി സജീവ്, ഫുട്ബോൾ കോച്ച് ജൂഡ് ആൻ്റണി, സ്പോർട്സ് ഓഫീസർ സജു കുമാർ S  തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

തിരുവനന്തപുരം : ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂർ പുതിയകാവ്...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നടന്നു

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ...
- Advertisment -

Most Popular

- Advertisement -