Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമുൻ മുഖ്യമന്ത്രി...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു .ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-നാണ് വി എസ്സിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .വാർധ്യക്യ സഹജമായ അവശതകളെത്തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു.

1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി വി.എസ്. ജനിച്ചു .പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു.2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു.ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് എകെജി പഠന ​ഗവേഷണ കേന്ദ്രത്തിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും.ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും.സംസ്‌കാരം ബുധനാഴ്ച്ച .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വലിയകുളം ജംഗ്ഷനില്‍ ഇന്റര്‍ ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

പാലിയേക്കര – സാൽവേഷൻ ആർമി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വാഹന യാത്രക്കാരും

തിരുവല്ല : കാൽ നൂറ്റാണ്ട് കാലമായി തകർന്ന്  കിടക്കുന്ന പാലിയേക്കര - സാൽവേഷൻ ആർമി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വാഹന യാത്രക്കാരും. കായംകുളം - തിരുവല്ല സംസ്ഥാന പാതയെയും, തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -