Tuesday, April 21, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ 20 വരെയാണ് പരിശോധന. 2210 കൺട്രോൾ യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെയും കാസർഗോഡ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെയും കണ്ണൂർ ഓഗസ്റ്റ് ഒന്നു മുതൽ 23 വരെയും പരിശോധന നടക്കും.

14 ജില്ലകളിലായി 51551 കൺട്രോൾ യൂണിറ്റുകളും 139053 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. പൊതുമേഖലാ സ്ഥാപനമായ ഇസിഐഎൽ നിയോഗിക്കുന്ന രണ്ട് എൻജിനീയർമാരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത :  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തുടർന്നുള്ള ജില്ലകളിലും യെല്ലോ...

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ

ശബരിമല : ഈ തീർഥാടന കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം...
- Advertisment -

Most Popular

- Advertisement -