Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശക്തമായ മഴയ്ക്കും,...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും, തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യത : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്നാടിനും മാന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശിയടിച്ചേക്കും. കടലില്‍ ഉയര്‍ന്ന തിരമാലകളും രൂപപ്പെട്ടേക്കാം.

കേരള – കര്‍ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീന്‍പിടിത്തം വിലക്കി. തെക്കന്‍ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം . പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.കാഞ്ഞിരപ്പള്ളി...

വിജയരാഘവൻ പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും:  ജി സുധാകരന്‍

ആലപ്പുഴ: ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ...
- Advertisment -

Most Popular

- Advertisement -