Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിലെ മിന്നൽ...

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം : 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി. ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത് .ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ധരാലിക്കു മുകളിലുള്ള മലയിൽ നിന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ ഹോട്ടലുകള്‍, അതിഥിമന്ദിരങ്ങള്‍, വീടുകള്‍ തുടങ്ങി 50 ലധികം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ധരാലി ഗ്രാമത്തിന്റെ പകുതിയും ഇല്ലാതായി. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്.ചാര്‍ ധാം തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്കുള്ള പാത പൂര്‍ണമായും തകര്‍ന്നു. 4 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാണാതായവർക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ "സർവീസ്"  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം...

വയനാട് പുനരധിവാസം : 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  .പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -