Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsപൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന്...

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂര്‍ : കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48) യാണ് മരിച്ചത്. രാവിലെ 9.30നാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ വീണ തേങ്ങ എടുക്കാൻ പോയതായിരുന്നു ജൂലിയും ഭർത്താവ് ബെന്നിയും .തോട്ടത്തിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണുകിടന്നിരുന്നത്. ബെന്നിയ്ക്ക് ഷോക്കേറ്റുവെങ്കിലും രക്ഷപ്പെട്ടു.പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തിരുവനന്തപുരം:തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനും ഇടിമിന്നലിനോടുകൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ...

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ...
- Advertisment -

Most Popular

- Advertisement -