Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഭാരതീയ വ്യാപാരി...

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ വേണാട്ട്  ഉത്‌ഘാടനം ചെയ്തു.  താലൂക്ക് പ്രസിഡൻ്റ്  വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു.  ബി വി വി എസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് പുല്ലാട്  മുഖ്യ പ്രഭാഷണം നടത്തി.

സംഘടനാ പ്രവർത്തനവും അംഗങ്ങൾക്കും നടപ്പിലാക്കുന്ന  കുടുംബഭദ്രത പദ്ധതിയായ കുടുംബമിത്ര പദ്ധതിയും വിശദീകരിച്ചു. ബി വി വി എസ്  തിരുവല്ല താലൂക്ക്  രക്ഷാധികാരി  സോമശേഖരൻ നായർ  കളമ്പാട്ട്, താലൂക്ക് ജനറൽ സെക്രട്ടറി ദിലീപ്  പൂപ്പറമ്പ്, താലൂക്ക് ട്രഷറർ  സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല താലൂക്ക് ഭാരവാഹികൾ – താലൂക്ക് രക്ഷാധികാരി (സോമശേഖരൻ നായർ എൻ കളമ്പാട്ട്), പ്രസിഡൻ്റ് (വിജയൻ നായർ കെ അങ്കത്തിൽ), ജനറൽ സെക്രട്ടറി (ദിലീപ് പൂപ്പറമ്പ്), ട്രഷറർ (സുരേഷ് കുമാർ), വൈസ് പ്രസിഡൻ്റ് (ടി പി രഘുനാഥ് പ്രസന്ന അശോക് ), സെക്രട്ടറി (അനിൽ  തുകലശ്ശേരി, അജയ് ഗോപിനാഥ്, ആശ എസ്) എന്നിവരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല...

Kerala Lotteries Results : 01-07-2025 Sthree Sakthi SS-474

1st Prize Rs.1,00,00,000/- SL 257441 (KOLLAM) Consolation Prize Rs.5,000/- SA 257441 SB 257441 SC 257441 SD 257441 SE 257441 SF 257441 SG 257441 SH 257441 SJ 257441...
- Advertisment -

Most Popular

- Advertisement -