Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര മന്ത്രിയെ...

കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സുരേഷ് ഗോപി എംപി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി. പാര്‍ലമെന്‍റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചാണ്  കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി നൽകിയത്. 

പ്രധാനമന്ത്രി ഉജ്ജ്വല യേജന പദ്ധതിയുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ചിത്രങ്ങൾ  പങ്കു വെച്ചാണ് സുരേഷ് ഗോപി എം പി ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

ഞങ്ങൾ ദില്ലിക്ക് അയച്ച നടനെ കാണാനില്ലെന്നുള്ള ഓ‌ർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിൻറെ പോസ്റ്റ് ചർച്ചയായിരുന്നു. തൃശൂർ എംപിയെ കാണാനില്ലെന്ന് പറഞ്ഞ് കെഎസ് യു പൊലീസിൽ പരാതി നൽകിയിരുന്നു. സുരേഷ് ഗോപി എവിടെ എന്ന് ആവർത്തിച്ച് ചോദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പരിഹസിച്ചിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  ആളെ റിമാൻഡ് ചെയ്തു. അങ്ങാടിക്കൽ നോർത്ത് കോമാട്ടുമുക്ക്  ദേവി ഭവനം വീട്ടിൽ ദേവിപ്രസാദ് എന്നയാളാണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഈ മാസം 10 ന് ഉച്ചകഴിഞ്ഞായിരുന്നു കേസിന്...

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ്...
- Advertisment -

Most Popular

- Advertisement -