Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാസവള വിലക്കുതിപ്പിൽ...

രാസവള വിലക്കുതിപ്പിൽ കർഷകർ വലയുന്നു: ഫാക്ടംഫോസിന് വില കുത്തനെ കൂട്ടി

പത്തനംതിട്ട: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലവർദ്ധനവും കാരണം ജില്ലയിൽ രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫാക്ടംഫോസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് വൻ വിലവർദ്ധനവാണ് ഉണ്ടായിരിയുന്നത്. വളം വില വർദ്ധിച്ചതോടെ കൃഷിച്ചെലവ് താങ്ങാനാകാതെ കർഷകർ ദുരിതത്തിലായി.

​പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് സൾഫർ, ഫോസ്‌ഫറിക് ആസിഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിപണിയിലെ വിലയിലുണ്ടായ വർദ്ധനവും ഇറക്കുമതിയിലെ കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവും ഉയർന്ന ഗതാഗതച്ചെലവും വളങ്ങളുടെ വിപണി വില വർദ്ധിക്കാൻ ഇടയാക്കി.

​ഫാക്ടംഫോസ് 1,475 രൂപയായിരുന്നത് 2,300 രൂപയായി ഉയർന്നു. (ഇടയ്ക്ക് ചെറിയ ആശ്വാസമായി വിലയിൽ നേരിയ കുറവ് വന്നെങ്കിലും പഴയ നിരക്കിലേക്ക് എത്തിയില്ല).​അമോണിയം സൾഫേറ്റ് 910 രൂപയിൽ നിന്ന് 1,400 രൂപയായി വർദ്ധിച്ചു.എൻ.പി.കെ (15:15:15) 1,100 രൂപയിൽ നിന്ന് 1,650 രൂപയിലേക്ക് ഉയർന്നപ്പോൾ മറ്റ് ചില കമ്പനികളുടെ വളങ്ങൾക്ക് 2,000 രൂപ കടന്നു. ​യൂറിയയുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നത് മാത്രമാണ് നിലവിൽ കർഷകർക്ക് ഏക ആശ്വാസം.

​വില വർദ്ധിച്ചതോടെ വിപണിയിൽ വളം വാങ്ങാൻ ആളെത്താത്ത അവസ്ഥയാണെന്നും വിൽപ്പന പകുതിയായി കുറഞ്ഞതായും വളം ഡിപ്പോ ഉടമകളും ഡീലർമാരും പറഞ്ഞു. ചെലവ് ചുരുക്കുന്നതിനായി കർഷകർ വളപ്രയോഗം കുറയ്ക്കുന്നതും കൃഷിവിസ്തൃതി വെട്ടിച്ചുരുക്കുന്നതും ഭാവിയിൽ കാർഷികോത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.

​ഉത്പാദനച്ചെലവിനനുസരിച്ച് വിളകൾക്ക് ലാഭകരമായ വില ലഭിക്കാത്ത സാഹചര്യത്തിൽ വളങ്ങളുടെ കേന്ദ്ര സബ്സിഡി വർദ്ധിപ്പിക്കണമെന്നും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നുമാണ് കർഷകരുടെ ആവശ്യം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താൻ നിരപരാധി, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല : ഡി മണി

ചെന്നൈ : താൻ നിരപരാധിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി .കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്.താൻ ഡി മണി അല്ല, റിയൽ എസ്റ്റേറ്റ്...

അഭിഭാഷകന്റെ വീടുകയറി ആക്രമണം : പരിക്കേറ്റ പിതാവ് മരിച്ചു

കൊച്ചി : ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന് പ്രതികാരമായി എതിർകക്ഷി അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ്(80) ആണ് മരിച്ചത്.അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിൽ...
- Advertisment -

Most Popular

- Advertisement -