Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉൾനാടൻ യന്ത്രവൽകൃത...

ഉൾനാടൻ യന്ത്രവൽകൃത യാനങ്ങൾ സർവേ രജിസ്ട്രേഷനായി 31-വരെ അപേക്ഷിക്കാം

ആലപ്പുഴ: കേരളത്തിലെ എല്ലാ ഉൾനാടൻ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷന് വാർഷിക സർവ്വേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

സർവേ രജിസ്ട്രേഷൻ നടപടികൾക്ക് വിധേയമാക്കാത്ത എല്ലാ യാനങ്ങളും പിടികൂടി നശിപ്പിക്കുന്ന നടപടികളിലേക്ക് കേരള മാരിടൈം ബോർഡ് കടക്കും. ഇതിനു മുമ്പായി സർവ്വേ – രജിസ്ട്രേഷൻ നടപടികൾക്കായി അപേക്ഷിക്കുവാനുള്ള അവസരം (ആലപ്പുഴ പോർട്ട് ഓഫ് രജിസ്ട്രി ഒഴികെ) നൽകിക്കൊണ്ട് കേരള മാരിടൈം ബോർഡ് പബ്ലിക് നോട്ടീസ് നൽകിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച ഈ അവസരം ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചതായി കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

ഇനിയൊരു അവസരം ഇതിനായി നൽകുന്നതല്ലെന്നും രജിസ്ട്രേഷന് സർവ്വേ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകളടക്കമുള്ള എല്ലാ യാനങ്ങൾക്കും പിഴ ഈടാക്കുന്നതും സർവീസ് യോഗ്യമല്ലാത്തവ പിടികൂടി നശിപ്പിക്കുന്നതുമാണെന്ന് രജിസ്റ്ററിങ് അതോറിറ്റിയായ തുറമുഖ ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൃഷി നശിച്ചു : പാലക്കാട്‌ കർഷകൻ ആത്‌മഹത്യ ചെയ്തു

പാലക്കാട് : പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു.നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും വായ്പ...

സംസ്ഥാന ​സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  ജില്ല പഞ്ചായത്തിൽ...
- Advertisment -

Most Popular

- Advertisement -