Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഐ പത്തനംതിട്ട...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ ചുമതലയേറ്റു

പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ  ചുമതലയേറ്റു. കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാണ് അദ്ദേഹം. പാർട്ടിയിലെ സമവായത്തിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ പദവി ഏറ്റെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. മുൻ ജില്ലാ സെക്രട്ടറി നടത്തിയ മികച്ച പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, എല്ലാ പാർട്ടി ഘടകങ്ങളെയും ഏകോപിപ്പിച്ച് ഒരുമിച്ച് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. ബ്രാഞ്ച് തലം മുതൽ ജില്ലാ തലം വരെ പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തള്ളി ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി  കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി .മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ്...

ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു

അടൂർ: ബൈക്കിന് പിന്നിൽ പിക്കപ്പ് അപ് വാൻ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ന്...
- Advertisment -

Most Popular

- Advertisement -