Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruധർമസ്ഥല വിവാദത്തിൽ...

ധർമസ്ഥല വിവാദത്തിൽ വഴിത്തിരിവ് ; ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ ; പറഞ്ഞതെല്ലാം കള്ളമെന്ന് പരാതിക്കാരി സുജാത ഭട്ട്

ബെംഗളൂരു : ധർമ്മസ്ഥല വിവാദത്തിൽ വഴിത്തിരിവ്.ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളിയെ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന കേസിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ .ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി.പരിശോധനയിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെത്തിയിരുന്നത് . അതിലൊന്ന് വനത്തിൽ തൂങ്ങിമരിച്ച യുവാവിന്റേതായിരുന്നു.

അതേസമയം ,2003 ൽ ക്ഷേത്ര ദർശനത്തിന് എത്തിയ മകളെ കാണാതായി എന്ന പരാതിയുമായി രംഗത്ത് വന്ന സുജാത ഭട്ട്, തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ലെന്ന് സമ്മതിച്ചു . തന്റെ കുടുംബ സ്വത്ത് ക്ഷേത്രത്തിന് നൽകിയതുമായി ബന്ധപ്പെട്ട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും ജയൻ ടി, ഗിരീഷ് മട്ടന്നവർ എന്നിവരുടെ പ്രേരണയ്‌ക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. കർണാടകയിലെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും നേരത്തെ ഇവരുടെ സഹോദരന്‍ പറഞ്ഞിരുന്നു .

അനന്യ ഭട്ടിന്റേത് എന്ന പേരിൽ ഇവർ നൽകിയ ഫോട്ടോ കുടക് സ്വദേശി ജയന്തിയുടേതാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .എസ്‌ഐടി ഓഫീസില്‍ ഹാജരാകാൻ സുജാത ഭട്ടിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അവരുടെ വെളിപ്പെടുത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപേക്ഷ ക്ഷണിച്ചു

കോട്ടയം: സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ടാലി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. ഫോൺ നമ്പർ: 0481-2505900...

കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്

ശ്രീനഗർ : ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്.കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Advertisment -

Most Popular

- Advertisement -