Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകക്കി -...

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

പത്തനംതിട്ട: മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.  ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം  പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും.

ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാൾ കലാപം : ജയിലിൽ നിന്ന് 1500-ലേറെ തടവുകാർ രക്ഷപ്പെട്ടു

കാട്മണ്ഡു : നേപ്പാളിലെ പ്രക്ഷോഭം വൻ കലാപത്തിലേക്ക് വഴിമാറുന്നു.കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടി. പ്രതിഷേധക്കാർ ജയിൽ വളപ്പുകളിൽ അതിക്രമിച്ചു കയറി സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു.മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്,...

തൃശൂരിൽ നേരിയ ഭൂചലനം: വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശൂര്‍: തൃശൂർ പീച്ചിയില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പീച്ചി ഡാമിന് അടുത്ത് തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6.05നായിരുന്നു സംഭവം ഉണ്ടായത്. വലിയ...
- Advertisment -

Most Popular

- Advertisement -