Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി -കവിയൂർ...

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ ജീവൻ കുത്തിപ്പൊട്ടിച്ച റോഡുകൾ പുനർ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടു കേരള കോൺഗ്രസ്‌ പായിപ്പാട് മണ്ഡലം കമ്മിറ്റി നാലുകോടി കവലയിൽ നടത്തിയ ജനകീയ ധർണ ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതികളെ സർക്കാർ നടപ്പിലാക്കുന്നുള്ളുവെന്നും കഴിഞ്ഞ 5 വർഷകാലത്തെ പ്രവർത്തന ഫലമായി മനോഹരമായി നടപ്പിലാക്കേണ്ട ജൽ ജീവൻ പദ്ധതി കെടുകാര്യസ്ഥത കൊണ്ടു ഇല്ലാതായതായും അദ്ദേഹം ആരോപിച്ചു.

പ്രസിഡന്റ്‌ ജോഷി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുക്കുട്ടി പ്ലാത്താനം , കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്കുട്ടി മാപ്പിളശ്ശേരി, സിബി ചാമക്കാല, ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ സ്രാങ്കൻ, ടോജി കളത്തിപ്പറമ്പിൽ, ജെയിംസ്സ്കുട്ടി കിഴക്കേപറമ്പിൽ,ഗ്രാമ പഞ്ചായത് അംഗങ്ങളായ ജെസ്സി പുളിമൂട്ടിൽ, ഡാർളി ടെജി, സ്വപ്ന ബിനു, പൊന്നമ്മ, ഉണ്ണി ഉഴത്തിൽ, ജോസ് അമ്പഴപറമ്പിൽ ജോസ് തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിൽ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റത്തിലേക്ക്. ബിജെപി കേവല ഭൂരിപക്ഷവും മറികടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടില്ല . ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ...

കോട്ടയത്ത് ദമ്പതികൾ വാടക വീട്ടിൽ മരിച്ച നിലയിൽ

കോട്ടയം : പൊൻകുന്നത്ത് ദമ്പതിമാരെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരാണ് മരിച്ചത്.രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്....
- Advertisment -

Most Popular

- Advertisement -