Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓണാഘോഷപരിപാടി -ചിങ്ങനിലാവ്...

ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025  തിരിതെളിഞ്ഞു

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത്  ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഉള്‍പ്പെടെ  സാധാരണക്കാർക്ക് ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അധ്യക്ഷത വഹിച്ചു.

അഡ്വ. കെ. ഫ്രാൻസിസ് ജോര്‍ജ് എംപി  ഓണസന്ദേശം നൽകി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടന്നു. സെപ്റ്റംബര്‍ എട്ടുവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയ് കരൂരില്‍ : ദുരന്തബാധിതര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറും

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള...

മാർ ഒസ്താത്തിയോസിൻ്റെ കബറിടത്തിലേക്ക് വാഹന തീർത്ഥയാത്ര

തിരുവല്ല: സാമൂഹിക നീതിയുടെ പ്രവാചകനും സ്നേഹത്തിൻ്റെ അപ്പോസ്തോലനുമായ ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വാഹന തീർത്ഥയാത്ര ബഥനി അരമനയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -