Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുവാവിനെ പട്ടാപകല്‍...

യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആയില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ  നടപടി ആയില്ലെന്ന് പരാതി ഉയര്‍ന്നു. ശേഖരിച്ച ദൃശ്യങ്ങള്‍ സഹിതം പലരെയും സമീപിച്ചുവെങ്കിലും ഇപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയില്ല.

ഏറ്റുമാനൂരിലേത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് അന്നു തന്നെ നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയിരുന്നു. പോലീസ് മര്‍ദന ശേഷം പതിവു രീതിയില്‍ കേസുകള്‍ ചാര്‍ത്തുന്ന നടപടിയാണ് ഇവിടെയും സ്വീകരിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്. പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ചു മുഖത്തെകരണം തകര്‍ത്ത ഉദ്യോഗസ്ഥര്‍ സൂരജിനെതിരെ കളളക്കേസുകള്‍ എടുക്കുകയായിരുന്നു.

ഇടിച്ചു വീഴ്ത്താന്‍ വന്ന സ്വകാര്യബസ് ഡ്രൈവറോട് കയര്‍ത്ത യുവാവിനെയാണ് നടുറോഡിലിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മര്‍ദിച്ചത്. യുവാവിന്റെ മാതാപിതാക്കള്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ  നിയമപോരാട്ടം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എസ് സി ക്രമക്കേട് : അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പി എസ് സി റിക്രൂട്ട്മെന്റ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത് ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും .സംഘത്തിൽ...

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും,പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും : സുരേഷ് ഗോപി

തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ...
- Advertisment -

Most Popular

- Advertisement -