Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബിഹാർ -...

ബിഹാർ – ബീഡി വിവാദ പോസ്റ്റ് : വിടി ബൽറാം സോഷ്യൽ മീഡിയ വിങ്ങിന്റെ സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം : വിവാദമായ ബിഹാർ – ബീഡി പോസ്റ്റിന് പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ് ഫോമിലാണ് പോസ്റ്റ് വന്നത്. ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ് എന്ന പോസ്റ്റിൽ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബി.ജെ.പി ദേശീയതലത്തിൽ വലിയ ചർച്ചാവിഷയമാക്കിയിരുന്നു .തുടർന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു .വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും

തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് -  റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക...

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം :ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു .മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -