Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഓണം പൂജകൾ...

ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന്  അടയ്ക്കും: കന്നിമാസ പൂജകൾക്കായി 16-ന് തുറക്കും

ശബരിമല: ഓണം പൂജകളും മൂന്നു ദിവസത്തെ ഓണസദ്യയും പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രിയിൽ അടയ്ക്കും. പൊലീസിന്റെ വകയായിരുന്നു ഇന്നലത്തെ ഓണസദ്യ. അയ്യചിത്രത്തിനു മുൻപിൽ ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം ഭഗവാനു വിളമ്പി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി അരുൺ കു
മാർ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇന്ന് വൈകിട്ട് 4 ന് നട തുറക്കും. 6 ന് പടിപൂജ, 6.30 ന് ദീപാരാധന, 7.30 ന് അത്താഴ പൂജ, 8.20 ന് ഹരിവരാസനം പാടി 8.30 ന് നട അടയ്ക്കും.  ചന്ദ്രഗ്രഹണം ആയതിനാലാണ് ഇന്ന് നേരത്തെ നട അടയ്ക്കുന്നത്. കന്നിമാസ പൂജകൾക്കായി 16ന് വൈകിട്ട് നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സർക്കാരിന്റെ വിപണിയിടപെടൽ ശക്തം : മന്ത്രി എം. ലിജു

ആലപ്പുഴ : സംസ്ഥാനത്തെ സാധാരണക്കാർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുകയാണെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. സപ്ലൈകോ ഒരുക്കിയ ഓണം...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -